എന്‍.എസ്.എസില്‍ ഭിന്നത രൂക്ഷം; യോഗത്തില്‍ നിന്ന് ആറുപേര്‍ ഇറങ്ങിപ്പോയി

The split in NSS

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയില്‍ ഭിന്നത. അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് പെരുന്നയിലെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ നിന്നും ആറുപേര്‍ ഇറങ്ങിപ്പോയി. ഡയറക്ടര്‍ ബോര്‍ഡംഗം കലഞ്ഞൂര്‍ മധുവടക്കമുള്ളവരാണ് ഇറങ്ങിപ്പോയത്. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരനാണ് മധു. ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു പ്രതിഷേധം. കെ. ബി ഗണേഷ്കുമാര്‍ ഡയറക്ടര്‍ ബോര്‍ഡിലെത്തി. കലഞ്ഞൂര്‍ മധു പുറത്തായി എന്നാണ് വിവരം

Exit mobile version