Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Health

ദഹനപ്രക്രിയ സുഗമമാക്കാന്‍ പാലിക്കേണ്ട കാര്യങ്ങള്‍

News Bureau by News Bureau
Jun 23, 2023, 10:39 am IST
in Health
Share on FacebookShare on TwitterTelegram

ഭക്ഷണം ശരിയായി ദഹിച്ചില്ലെങ്കിൽ, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും, അതിനാൽ ദഹനപ്രക്രിയ സുഗമമാക്കേണ്ടത് പ്രധാനമാണ്. ദഹനപ്രക്രിയ സുഗമമാക്കാന്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മൈദ, പൂരിത കൊഴുപ്പുകള്‍, കൃത്രിമ ചേരുവകള്‍ തുടങ്ങിയവയൊക്കെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവ അമിതമായി ഉപയോഗിക്കരുത്. സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലടങ്ങിയ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം വയറില്‍ അള്‍സറും നീര്‍വീക്കവുമുണ്ടാക്കാന്‍ കാരണമായേക്കും. ഐസ്‌ക്രീമുകളിലും കുറഞ്ഞ കലോറിയുണ്ടെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങളിലും കാണപ്പെടുന്ന കൃത്രിമ മധുരവും വില്ലനാണ്. ഇവ വയറിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത് ഐ.ബി.എസ്(ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം) എന്ന രോഗാവസ്ഥയിലേക്ക് നയിക്കും.

നന്നായി ദഹിക്കാന്‍ നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കണമെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അള്‍സര്‍, ഐ.ബി.എസ് എന്നീ രോഗങ്ങളെ ചെറുക്കാനും ഇത് സഹായിക്കുന്നു. പ്രിബയോട്ടിക്‌സ് എന്ന വിഭാഗത്തില്‍പ്പെടുന്ന നാരുകള്‍ ഉപകാരിയായ ബാക്ടീരിയയെ തീറ്റിപ്പോറ്റുന്നതിനാല്‍ ഉദരാരോഗ്യത്തിന് ഗുണകരമാണ്. അവശ്യത്തിന് വെള്ളം കുടിക്കാത്തത് എപ്പോഴും മലബന്ധത്തിന് കാരണമാകും. സാഹചര്യമനസരിച്ച് ഒന്നരമുതല്‍ രണ്ടു ലിറ്റര്‍വരെ വെള്ളം ഒരാള്‍ക്ക് ആവശ്യമുണ്ട്. ജലാംശമുള്ള വെള്ളരി,തക്കാളി,മുന്തിരി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ഫോണ്‍ചെയ്തും ടി.വി. കണ്ടു ഭക്ഷണം കഴിക്കുന്നവര്‍ ഏറെയുണ്ട്. ചിലര്‍ പത്രം വായിക്കുന്നത് പ്രാതല്‍ കഴിച്ചുകൊണ്ടാവാം. ഇവയെല്ലാം ദഹനത്തെ ബാധിക്കും. ഭക്ഷണത്തെ അറിഞ്ഞും ആസ്വദിച്ചും കഴിക്കണം. സാവധാനം നന്നായി ചവച്ചുകഴിക്കുന്നത് ഭക്ഷണം ശരീരം ആഗിരണം ചെയ്യാനും ആവശ്യത്തിന് ദഹനരസം ഉത്പാദിപ്പിക്കപ്പെടാനും സഹായിക്കും.

 

ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം നീങ്ങാന്‍ ആവശ്യത്തിന് വ്യായാമം ആവശ്യമാണ്. കൃത്യമായ വ്യായാമം ദഹനപ്രക്രിയയെ സുഗമമാക്കും. നിങ്ങളുടെ വയര്‍ നിറഞ്ഞെന്ന് മസ്തിഷ്‌കം മനസ്സിലാക്കാന്‍ 20 മിനുട്ടെങ്കിലുമെടുക്കുമെന്ന് കരുതുന്നു. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ ഭക്ഷണമെത്രയാണ് എന്ന കാര്യം ശ്രദ്ധിക്കണം. രുചി മാത്രമല്ല എത്ര കഴിക്കണം, കഴിക്കരുത് എന്ന് നിശ്ചയിക്കാനുള്ള മാനദണ്ഡം.

 

മദ്യപാനം, പുകവലി, വൈകി ഭക്ഷണം കഴിക്കല്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും തുടര്‍ന്ന് ഉറങ്ങാന്‍ കിടക്കുന്നതും ദഹനപ്രശ്‌നങ്ങളുണ്ടാക്കും. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുന്‍പ് കിടന്നുറങ്ങുന്നത് ഈ പ്രക്രിയ സാവധാനത്തിലാക്കും. ഭക്ഷണത്തിനുശേഷം മൂന്നു മണിക്കൂറിനുശേഷമേ ഉറങ്ങാവൂയെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ചുരുക്കത്തില്‍ ഭൂരിപക്ഷം ദഹനപ്രശ്‌നങ്ങളും ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പുകൊണ്ടും ജീവിതശൈലിയിലെ മാറ്റം കൊണ്ടും പരിഹരിക്കാവുന്നതാണ്.

Tags: gas problemdigestive systemimprove digestionhealth and family
ShareSendTweetShare

Related Posts

Death Due To Guillain-Barre Syndrome

പൂനെയിൽ ആശങ്കയുയർത്തി ഗില്ലൻ ബാരി സിൻഡ്രോം; ചികിത്സ തേടിയവരുടെ എണ്ണം 100 കവിഞ്ഞു

HMPV Cases

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധയെന്ന് ലോകാരോഗ്യസംഘടന

Digital Payment in Govt Hopsitals- veena George

സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാന്‍ ഡിജിറ്റൽ സംവിധാനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; നില ഗുരുതരം

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; നില ഗുരുതരം

പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആദ്യമരണം മെക്സിക്കോയിൽ

പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആദ്യമരണം മെക്സിക്കോയിൽ

കോവിഷിൽഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്പന കുറഞ്ഞതിനാലെന്ന് വിശദീകരണം

കോവിഷിൽഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്പന കുറഞ്ഞതിനാലെന്ന് വിശദീകരണം

Discussion about this post

Latest News

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

Air India flight crash

അഹമ്മദാബാദ് വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Air India Ahmedabad-London flight crash

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം; 241 പേർ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies