തനിക്കു നേരിടേണ്ടി വരുന്നത് കോൺഗ്രസ്സുകാരുടെ ഗൂഡലോചനയെന്ന് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ വിദ്യ. ജോലിക്കായി വ്യാജരേഖ നൽകിയിട്ടില്ല. തന്നെ കുടുക്കിയിരിക്കുന്നത് കോൺഗ്രസ് സംഘടനയിൽ പെട്ടവരാണെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചിട്ടുണ്ട്. ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നാണ് വിദ്യയുടെ ആരോപണം. അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാര്‍ത്ഥ കയ്യക്ഷരവും തമ്മില്‍ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിക്കും.
ഇന്നലെ രാത്രിയാണ് കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
വിദ്യയുടെ അടുത്ത സുഹത്തിനെ ചോദ്യം ചെയ്തതിലൂടെ വിദ്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സുഹൃത്തിന്റെ ഫോണും പൊലീസ് വാങ്ങിവച്ചു.
Summary: K Vidya says the fake document case is a Congress conspiracy.