ബ്രസീലിന് സെനഗലിന്റെ ഇരുട്ടടി

ബ്രസീലിന് ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍ വക ഇരുട്ടടി. സെനഗലിനെ നേരിട്ട ബ്രസീല്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടത്. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കാനറികള്‍ വീണത്. 11ആം മിനുട്ടില്‍ ഒരു ക്രോസില്‍ നിന്ന് ഹെഡറിലൂടെ ലൂകാസ് പക്വേറ്റയ അണ് ബ്രസീലിന് ലീഡ് നല്‍കിയ്ത്.ഈ ഗോളിന് 22ആം മിനുട്ടില്‍ ഡിയാലോയിലൂടെ സെനഗല്‍ സമനില നേടി. ഒരു മനോഹര വോളിയിലൂടെ ആയിരുന്നു ഡിയലോയുടെ ഫിനിഷ്. രണ്ടാം പകുതില്‍ 52ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ സെനഗല്‍ ലീഡ് എടുത്തു. മൂന്ന് മിനുട്ടുകള്‍ക്ക് അപ്പുറം സെനഗല്‍ സാഡിയോ മാനെയിലൂടെ മൂന്നാം ഗോളും നേടി. 58ആം മിനുട്ടില്‍ മാര്‍ക്കിനസ് ഒരു ഗോള്‍ ബ്രസീലിനായി നേടി സ്‌കോര്‍ 3-2 എന്ന് ആക്കി എങ്കിലും സമനിലയിലേക്ക് എത്താന്‍ അവര്‍ക്ക് ആയില്ല. മത്സരത്തിന്റെ അവസാന മിനുട്ടില്‍ വീണ്ടും മാനെ ഗോള്‍ നേടിയതോടെ സെനഗല്‍ 4-2ന്റെ വിജയം ഉറപ്പിച്ചു. ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രസീല്‍ ഒരു കളിയില്‍ 4 ഗോളുകള്‍ വഴങ്ങുന്നത്. 2022 എന്ന വര്‍ഷം അവസാനിക്കുമ്പോള്‍ രണ്ട് ദശകത്തോളം നീണ്ട കരിയറില്‍ 42 കിരീടങ്ങള്‍, ഏഴ് ബാലണ്‍ ദ്യോര്‍, മറ്റേതൊരു കളിക്കാരനും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത ഒരുപിടി നേട്ടങ്ങള്‍.

Exit mobile version