ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യ

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ലെബനനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടിക്കൊണ്ട് കിരീടത്തില്‍ മുത്തമിട്ടു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ചാങ്‌തെയും ആണ് ഇന്ത്യക്ക് ആയി ഗോളുകള്‍ നേടിയത്. പരിശീലകന്‍ സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമാണ് കാണാന്‍ ആയത്. ഇന്ത്യ നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ലക്ഷ്യം അകന്നുനിന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ കുറച്ചു കൂടെ ആക്രമിച്ചു കൊണ്ട് തുടങ്ങി. പെട്ടെന്ന് തന്നെ ആദ്യ ഗോളും വന്നു. വലതു വിങ്ങില്‍ നിന്ന് ചാങ്‌തെ നല്‍കിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ഛേത്രി വലയില്‍ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 87ആം ഗോളായിരുന്നു ഇത്. 66ആം മിനുട്ടില്‍ ചാങ്‌തെ ഇന്ത്യയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനു ശേഷം ഇന്ത്യന്‍ ഡിഫന്‍സ് ശക്തമായി നിലനിന്നത് കൊണ്ട് തന്നെ ഇന്ത്യ എളുപ്പത്തില്‍ വിജയം സ്വന്തമാക്കി.

Summary: India won the Intercontinental Cup.

Exit mobile version