മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുല്‍ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദി, പനി, തലവേദന എന്നി ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.
ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. കുട്ടിയുടെ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ അയക്കും. രണ്ടു ദിവസത്തിനകം ഫലം ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.