മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നു കടകള്‍ തകര്‍ത്തു

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ഇക്കോ പോയിന്റിന് സമീപമുള്ള മൂന്നു കടകള്‍ പടയപ്പ തകര്‍ത്തു. പടയപ്പ രാത്രി 10 മണിയോടെയാണ് ഇക്കോ പോയിന്റിന് മുന്നിലെ കടകളിലേക്ക് എത്തിയത്. കടയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ കഴിച്ചു. ഇതോടെ മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ ഗതാഗതം തടസപ്പെട്ടു. പടയപ്പ കഴിഞ്ഞ ദിവസവും വാഹനങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരുന്നുവെങ്കിലും ആക്രമിച്ചിരുന്നില്ല.

Exit mobile version