എം.എം മണിയുടെ കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്

തിരുവനന്തപുരം: മുന്‍ മന്ത്രി എംഎം മണി എംഎല്‍എയുടെ കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷ് (38)നാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയ പാതയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലന്‍സ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Exit mobile version