പൊന്‍മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; നാല് പേര്‍ ആപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയായ പൊന്‍മുടി വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് പേര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് ആപകടമുണ്ടായത്. 22 ആം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്.

മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമാണെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. അഞ്ചലില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.

Exit mobile version