ബിപോര്‍ജോയ്; ഗുജറാത്തിലും തെക്കന്‍ രാജസ്ഥാനിലും രക്ഷ പ്രവര്‍ത്തനം തുടരുന്നു

ബിപോര്‍ജോയ് ചുഴലികാറ്റ് കനത്ത നാശം വിതച്ച ഗുജറാത്തിലും തെക്കന്‍ രാജസ്ഥാനിലും രക്ഷ പ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലും രാജസ്ഥാനിലും രണ്ടു ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിന്റ തീരദേശ മേഖലകളിലും, രാജസ്ഥാനിലെ ബാര്‍മറിലും പ്രളയം രൂക്ഷമാണ്.

സംസ്ഥാനത്തെ ദുരന്ത ബാധിത മേഖല കഴിഞ്ഞ ദിവസം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തില്‍ തകര്‍ന്ന വൈദ്യുതി, റോഡ് ഗതാഗതം എന്നിവ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. നിരവധി ഇടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചു. ചൊവ്വാഴ്ചയോടെ വൈദ്യുതി പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

Exit mobile version