36 വയസിലും മെസി റൊക്കോഡുകള്‍ വാരിക്കുട്ടുകയാണ്. ഓസ്‌ട്രേലിയ്യെക്കെതിരായ സൗഹൃദ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ക്യാപ്റ്റന്‍ കൂടിയായ ലയണല്‍ മെസിയാണ്. അതും മത്സരം തുടങ്ങി ഒരു നിമിഷവും 20 സെക്കന്റുകള്‍ക്കകം. മെസിയുടെ കരിയറിലേ തന്നെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്.
എന്‍സോയില്‍ നിന്ന് പന്ത് സ്വീകരിച്ച് ഡ്രിബിള്‍ ചെയ്തു മുന്നേറിയ മെസ്സിയുടെ ഷോട്ട് വലയ്ക്ക് അകത്ത്. പെനാള്‍ട്ടി ബോക്‌സിനു പുറത്ത് നിന്ന് തൊടുത്ത ഈ ഷോട്ട് കണ്ട് ആസ്വാദിക്കാനെ എതിരാളികള്‍ക്ക് പോലും ആയുള്ളൂ. മെസിയുടെ അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള 103-ാം ഗോളായിരുന്നു ഇത്. അതു മാത്രമല്ല ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗോളിന് മറ്റൊരു റൊക്കോഡും മെസിക്ക് സമ്മാനിച്ചു. അര്‍ജന്റീനയ്ക്കായി തുടര്‍ച്ചയായ 7 മത്സരത്തിലാണ് മെസി ഗോള്‍ നേടുന്നത്. മെസിയുടെ കരിയറില്‍ ഇതും ആദ്യമായാണ്.
Summary: Messi – fastest goal