അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ 6 പേര് മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവുമുണ്ട്. കച്ച്, സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അര്‍ധാരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ ചുഴലിക്കാറ്റ് വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.അതേസമയം, ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാന്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങള്‍ കനത്ത ജാഗ്രതയിലാണ്.
Discussion about this post