മെസി 2026 ലോകകപ്പിലും കളിക്കും; പ്രതീക്ഷ പങ്കുവെച്ച് ലയണല്‍ സ്‌കലോണി

അടുത്ത ലോകകപ്പിലേക്കിലേക്കില്ലെന്നു കഴിഞ്ഞ ദിവസം അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി മാധ്യമങ്ങോളോട് പറഞ്ഞിരുന്നു. മെസിയുടെ പ്രതികരണത്തിനു പിന്നാലെ ഇപ്പോള്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിയും മെസിയുടെ അഭിപ്രായത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്.

അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. ഈ കാലത്തിനിടക്ക് എന്ത് സംഭവിക്കും എന്ന് മെസിക്കും അറിയില്ല. വളരെ ആത്മാര്‍ത്ഥമായ ഒരു അഭിപ്രായം മാത്രമായി അതിനെ കാണുന്നു. എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാമെന്നും സ്‌കലോണി പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള മത്സരത്തിന് മുന്നോടിയായി പത്രപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന മെസ്സിയുടെ തീരുമാനം തീര്‍ച്ചയായും നല്ലത് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. മെസ്സി ഈ തീരുമാനത്തില്‍ സന്തോഷവാന്‍ ആണെന്നതാണ് ഏറ്റവും പ്രധാനം. ലീഗ് ഏതെന്നത് കാര്യമാക്കാതെ തുടര്‍ന്നും ആഹ്ളാദവാനായി പന്ത് തട്ടാന്‍ അദ്ദേഹം തെരഞ്ഞെടുത്ത വഴിയാണിത്. അദ്ദേഹം സന്തോഷത്തോടെ തുടരുക എന്നത് മാത്രമാണ് പ്രധാനമെന്നും സ്‌കലോണി വ്യക്തമാക്കി.

Summary: Messi will also play in 2026 World Cup; Lionel Scaloni shared hope.

Exit mobile version