യുവേഫ നാഷണ്‍സ് ലീഗില്‍ ക്രൊയേഷ്യ ഫൈനലില്‍. നെതര്‍ലാന്റ്‌സില്‍ നടന്ന സെമി ഫൈനലില്‍ ആതിഥേയരെ തന്നെ തോല്പ്പിച്ച് ആണ് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തില്‍ 4-2ന്റെ വിജയം അവര്‍ സ്വന്തമാക്കി.
ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനല്‍ ആണ് ഇത്. മത്സരം നന്നായി തുടങ്ങിയ ക്രൊയേഷ്യ പന്ത് കൈവശം വെച്ച് നന്നായി തന്നെ കളിച്ചു. പക്ഷേ ആദ്യ ഗോള്‍ വന്നത് നെതര്‍ലന്റ്‌സില്‍ നിന്ന് ആയിരുന്നു. മത്സരത്തിന്റെ 34ആം മിനുട്ടില്‍ മലന്റെ സ്‌ട്രൈക്കില്‍ നെതര്‍ലന്റ്‌സ് മുന്നില്‍ എത്തി. 55ആം മിനുട്ടില്‍ ക്രാമറിച്ചിന്റെ പെനാള്‍ട്ടിയിലൂടെ ക്രൊയേഷ്യ സമനില നേടി. 72ആം മിനുറ്റില്‍ പസലിചുലൂടെ രണ്ടാം ഗോള്‍ ക്രൊയേഷ്യ നേടി. കളി ക്രൊയേഷ്യ വിജയിക്കുക ആണെന്ന് തോന്നിയ മത്സരത്തിന്റെ 96ആം മിനുട്ടില്‍ നോവ ലാങിലൂടെ നെതര്‍ലന്റ്‌സ് സമനില കണ്ടെത്തി. ഇതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക്. എക്‌സ്ട്രാ ടൈമില്‍ പെട്‌കോവിചിലൂടെ ക്രൊയേഷ്യയുടെ മൂന്നാം ഗോള്‍. അവര്‍ 3-2ന് മുന്നില്‍ എത്തി.
മത്സരം അവസാനിക്കാന്‍ 5 മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് മോഡ്രിച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. രണ്ടാം സെമിയില്‍ ഇറ്റലി സ്‌പെയിനെ ആണ് നേരിടുക.
Summary: UEFA Nations League; Croatia in the final