ജൂഡ് ബെല്ലിങ്ഹാം ഇനി റയല്‍ മാഡ്രിഡ് താരം. ഇംഗ്ലീഷ് യുവതാരത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കിയതായി റയല്‍ മാഡ്രിഡ് പ്രഖ്യാപിച്ചു. 100 മില്യണില്‍ കൂടുതല്‍ വരുന്ന ട്രാന്‍സ്ഫര്‍ തുകയ്ക്ക് ആണ് ഡോര്‍ട്മുണ്ടില്‍ നിന്ന് ജൂഡ് റയലിലേക്ക് എത്തുന്നത്. ഉടന്‍ താരത്തിന്റെ പ്രസന്റേഷന്‍ ബെര്‍ണബുവില്‍ നടക്കും എന്നും ക്ലബ് അറിയിച്ചു.
നേരത്തെ ഇംഗ്ലീഷ് താരത്തിന് വേണ്ടി പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും മാഡ്രിഡ് മാത്രമായിരുന്നു താരത്തിന്റെ താല്പര്യം. 2029 വരെയുള്ള കരാറില്‍ ആവും ജൂഡ് ഒപ്പുവെക്കുക. 19കാരനായ താരം അവസാന മൂന്ന് വര്‍ഷമായി ഡോര്‍ട്മുണ്ടിനൊപ്പം ആയിരുന്നു. അതിനു മുമ്പ് ബര്‍മിങ്ഹാം സിറ്റിയില്‍ ആയിരുന്നു ജൂഡ് കളിച്ചത്. 2010 മുതല്‍ താരം ബര്‍മിങ്ഹാമിലായിരുന്നു.
Discussion about this post