നിയമസഭ കയ്യാങ്കളി കേസ്; വീണ്ടും അന്വേഷണം വേണമെന്ന ഹർജി സി.പി.ഐ മുൻ എം.എൽ.എമാർ പിൻവലിച്ചു

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും അന്വേഷണം വേണമെന്ന ഹർജി സി.പി.ഐ മുൻ എംഎൽഎമാർ പിൻവലിച്ചു. കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടന്ന സുപ്രീം കോടതിയുടെ നിർദ്ദേശം പാലിച്ച് പിൻവലിക്കുന്നുവെന്ന് മുൻ എം.എൽ.എമാർ വ്യക്തമാക്കി. ബിജി മോൾ, ഗീതാ ഗോപി എന്നിവരാണ് ഹർജികൾ സമർപ്പിച്ചിരുന്നത്. വിചാരണ തീയതി നിശ്ചയിക്കാൻ 19 ന് കേസ് സി.ജെ.എം കോടതി പരിഗണിക്കും. ഇത്തരം ഹർജികൾ കയ്യാങ്കളി കേസിൽ വിചാരണ നീട്ടാനാണെന്നും ഹർജിക്കാരുടെ ആവശ്യം തള്ളണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ വിശദമായ വാദം വേണമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. കോടതി ഇന്ന് വീണ്ടും ഹർജി പരിഗണിച്ചപ്പോഴാണ് മുൻ എംഎൽഎമാർ ഹർജി പിൻവലിക്കുന്നുവെന്ന് അറിയിച്ചത്.

Exit mobile version