പേരാമ്പ്രയില്‍ വന്‍തീപിടുത്തം; 2 സ്ഥാപനങ്ങള്‍ കത്തി നശിച്ചു, കോടികളുടെ നഷ്ടം

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമാണുണ്ടായത്. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് പടര്‍ന്നതാണ് കാരണം. ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ച നാലുമണിയോടെയാണ് തീയണച്ചത്. എന്നാല്‍ പ്ലാസ്റ്റിക്കിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. തീപിടിത്തം വലിയ നാശനഷ്ടത്തിനാണ് വഴിവെച്ചിരിക്കുന്നത്.

Exit mobile version