തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ചോദ്യം ചെയ്യലിനായി ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. ഇരുവരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ.സുധാകരന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ഉടന്‍ വീണ്ടും നോട്ടീസ് നല്‍കും. കേസിനെതിരെ കോടതിയില്‍ സമീപിക്കുന്ന കാര്യത്തില്‍ സുധാകരന് ഇന്ന് തീരുമാനമെടുത്തേക്കും. രാഷ്ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം മോന്സന് പണം നല്കുമ്പോള് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാര്‍.സുധാകരന് മോന്സണ് പണം കൊടുത്തത് കണ്ട സാക്ഷികളുണ്ടെന്ന് പരാതിക്കാരന് ഷാനി പറഞ്ഞിരുന്നു.
Discussion about this post