മഴയെത്തി, അവശ്യസാധനങ്ങൾക്ക് പൊള്ളും വില

തിരുവനന്തപുരം: കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ​ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ന​ടു​വൊ​ടി​ച്ച് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല തൊ​ട്ടാ​ൽ പൊ​ള്ളും. ര​ണ്ടാ​ഴ്ച​ക്കി​ടെ പ​ല സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല ഇ​ര​ട്ടി​യോ​ളം കൂ​ടി. കാ​ര​റ്റ്, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, മു​രി​ങ്ങ, വെ​ളു​ത്തു​ള്ളി, ചെ​റി​യു​ള്ളി, പ​രി​പ്പ്, പ​യ​ർ തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യം വേ​ണ്ട എ​ല്ലാ ഭ​ക്ഷ്യ ഇ​ന​ങ്ങ​ൾ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. വി​ല​ക്ക​യ​റ്റ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി. ധാ​ന്യ​ങ്ങ​ൾ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ൽ ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​വു​ന്നു. മീൻ, കോഴി ഇറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവക്കും വില കുത്തനെ കൂടിയിട്ടുണ്ട്.

Exit mobile version