തിരുവനന്തപുരം: കാലവർഷം തുടങ്ങിയതോടെ സാധാരണക്കാരന്റെ നടുവൊടിച്ച് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളുടെ വില തൊട്ടാൽ പൊള്ളും. രണ്ടാഴ്ചക്കിടെ പല സാധനങ്ങളുടെയും വില ഇരട്ടിയോളം കൂടി. കാരറ്റ്, പച്ചമുളക്, തക്കാളി, മുരിങ്ങ, വെളുത്തുള്ളി, ചെറിയുള്ളി, പരിപ്പ്, പയർ തുടങ്ങിയ അത്യാവശ്യം വേണ്ട എല്ലാ ഭക്ഷ്യ ഇനങ്ങൾക്കും വില കുതിച്ചുയർന്നു. വിലക്കയറ്റത്തിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റി. ധാന്യങ്ങൾ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന സപ്ലൈകോ മാർക്കറ്റിൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്തതും തിരിച്ചടിയാവുന്നു. മീൻ, കോഴി ഇറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവക്കും വില കുത്തനെ കൂടിയിട്ടുണ്ട്.
Discussion about this post