രാജ്യത്ത് 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്രം; ഏറ്റവും കൂടുതല്‍ തെലുങ്കാനയ്ക്ക്, കേരളത്തിന് ഒന്നുമില്ല

 

ഡല്‍ഹി: രാജ്യത്ത് 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിരിക്കുന്നത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളജുകളാണ് അനുവദിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല.നിലവില്‍ അനുവദിച്ച കോളജുകളില്‍ 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ്.

ആന്ധ്രാപ്രദേശില്‍ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, മഹാരാഷ്ട്രയില്‍ നാല്, മധ്യപ്രദേശില്‍ ഒന്ന്, നാഗാലാന്‍ഡില്‍ ഒന്ന്, ഒഡീഷയില്‍ രണ്ട്, രാജസ്ഥാനില്‍ അഞ്ച്, ബംഗാളില്‍ രണ്ട്, യുപിയില്‍ ഒന്ന് എന്നിങ്ങനെയാണ് കേന്ദ്രം മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്.

Exit mobile version