മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ കെ. വിദ്യയെ തള്ളിപറഞ്ഞ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിദ്യ എസ് എഫ് ഐ നേതാവല്ലെന്നും ഇക്കാര്യത്തിൽ പാർട്ടി പിന്തുണ ഉണ്ടാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടനയിൽ പല വിദ്യാർത്ഥികളും കാണും അവരെല്ലാം നേതാക്കൾ ആണോയെന്നും ജയരാജൻ ചോദിച്ചു. വിദ്യ ചെയ്തത് തെറ്റാണ്. കുറ്റവാളികളെ ആരും സംരക്ഷിച്ചിട്ടില്ല. നേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്താല്‍ അവരുമായി ബന്ധമുണ്ട് എന്നാണോ അര്‍ഥം. പഴയ എസ്എഫ്ഐക്കാര്‍ ചെയ്ത തെറ്റിന് സംഘടന എന്ന് പിഴച്ചെന്നും ഇ പി ജയരാജൻ ചോദിച്ചു.
കാലടിയിൽ വിദ്യ പി.എച്ച്.ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷിച്ചു കണ്ടെത്തും. ആരെങ്കിലും പിന്തുണ നൽകിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.