അശോക് സെൽവൻ ശരത് കുമാർ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത “പോർ തൊഴിൽ” ജൂൺ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. ഇ ഫോർ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് അപ്ലാസ് എന്റർടൈൻമെന്റ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് “പോർ തൊഴിൽ” എന്ന എഡ്ജ് ഓഫ് ദി സീറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ.
ഹംബിൾ പൊളിറ്റീഷ്യൻ നോഗ്രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പരമ്പരകൾ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിർമ്മിച്ചിട്ടുണ്ട്. ‘ലില്ലി’ യ്ക്കും ശേഷം ഇ ഫോർ എക്സ്പെരിമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണ് “പോർ തൊഴിൽ”. എല്ലാ ദക്ഷിണേന്ത്യൻ വിപണികളിലും വൈവിധ്യമാർന്ന പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റർടൈൻമെന്റിന്റെ ആദ്യ ചിത്രമാണ് “പോർ തൊഴിൽ”.
Discussion about this post