ഡല്‍ഹി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടില്ലെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദര്‍ സിംഗ് രണ്‍ധാവ.സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. കഴിഞ്ഞ ഹൈക്കമാന്‍ഡ് യോഗത്തില്‍ സച്ചിന് വേണ്ടി അനുനയ ഫോര്‍മുല തയ്യാറായിരുന്നു.സച്ചിനും അത് അംഗീകരിച്ചിരുന്നുവെന്നും രണ്‍ധാവ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമാകുമ്പോഴും സച്ചിന്‍ മൗനം തുടരുകയാണ്. കോണ്‍ഗ്രസ് വിടുമെന്ന റിപ്പോര്‍ട്ടുകളോട് സച്ചിന്‍ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ട് സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം. സച്ചിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കെ.സി വേണുഗോപാല്‍ സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നാവശ്യപ്പട്ടിട്ടുണ്ട്.
സച്ചിന്റെ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകും ഉറപ്പ് നല്‍കി. സച്ചിനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കെസി വേണുഗോപാല്‍ പറയുന്നു.കഴിഞ്ഞ ദിവസമാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്. സച്ചിന്‍ പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തര്‍ക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചന.