മൂന്നാം യാത്രക്കാരായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എം പി എളമരം കരീമിന് നൽകിയ മറുപടിയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. പത്തു വയസു വരെ പ്രായമുള്ള കുട്ടികളെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് മോട്ടോർ വാഹന നിയമത്തിന് എതിരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്. ജൂൺ 5 അർഥരാത്രി മുതൽ എഐ ക്യാമറയിൽ കണ്ടെത്തുന്ന ഗതാഗത നിയലംഘനങ്ങൾക്ക് പിഴയീടാക്കി തുടങ്ങും.
Discussion about this post