സെര്‍ജിയോ റാമോസും തന്റെ പി എസ് ജിയിലെ അവസാന മത്സരത്തിലിന്നിറങ്ങും. താന്‍ ക്ലബ് വിടുകയാണ് എന്നും ഇന്ന് നടക്കുന്നത് പി എസ് ജിയിലെ തന്റെ അവസാന മത്സരമാണ് എന്നും റാമോസ് പറഞ്ഞു. പിഎസ്ജിയുമായുള്ള കരാര്‍ ജൂണ്‍ അവസാനത്തോടെ അവസാനിക്കാനിരിക്കെ ആണ് റാമോസിന്റെ പ്രതികരണം. പി എസ് ജിയില്‍ റാമോസിന് ഇത് രണ്ടാം സീസണ്‍ ആയിരുന്നു. പരിക്കിന്റെ പ്രശ്നങ്ങള്‍ കാരണം വെല്ലുവിളി നിറഞ്ഞതായിരുന്നു ആദ്യ സീസണ്‍ . എന്നാല്‍ രണ്ടാം സീസണില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങള്‍ താരത്തിന് വലിയ ആരാധക പിന്തുണയും നല്‍കി. റാമോസിനെ നിലനിര്‍ത്താന്‍ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബില്‍ തുടരാന്‍ താല്പര്യപ്പെടുന്നില്ല. റാമോസിനെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസര്‍ ശ്രമിക്കുന്നുണ്ട്. റാമോസ് വരുന്ന ആഴ്ച തന്റെ അടുത്ത ക്ലബ് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Discussion about this post