എഫ് എ കപ്പ് ഫൈനലില്‍ ഇന്ന് ഒരിക്കല്‍കൂടി ഈ സീസണില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി അരങ്ങേറും. വെംബ്ലിയില്‍ നടക്കുന്ന കലാശ പോരാട്ടത്തില്‍ മാഞ്ചസ്റ്ററിലെ രണ്ടു ക്ലബുകളുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും സീസണിലെ അവരുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗ് കപ്പ് കിരീടവും മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടവും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ട്രെബിള്‍ കിരീടം എന്ന മോഹവുമായി മുന്നേറുന്ന സിറ്റി ഇന്ന് എഫ് എ കപ്പും അടുത്ത ആഴ്ച ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കാം എന്ന് ഉറച്ചാണ് ഇറങ്ങുന്നത്. എര്‍ലിംഗ് ഹാളണ്ട് നയിക്കുന്ന അറ്റാക്കിംഗ് നിര തന്നെയാണ് സിറ്റിയുടെ കരുത്ത്. കെവിന്‍ ഡി ബ്രുയിനെ ഉള്‍പ്പെടെ എല്ലാ പ്രധാന താരങ്ങളും പരിക്ക് മാറി തിരികെയെത്തി എന്ന് ഗ്വാര്‍ഡിയോള പറഞ്ഞിട്ടുണ്ട്. ഇത് സിറ്റിക്ക് കരുത്ത് കൂട്ടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരിക്ക് കാരണം സബിറ്റ്‌സര്‍, ആന്റണി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവരെ നഷ്ടമാകും. ഈ സീസണില്‍ രണ്ട് തവണ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ സിറ്റിയും ഒരു തവണ യുണൈറ്റഡും ആണ് വിജയിച്ചത്.
Discussion about this post