ലയണല്‍ മെസി പിഎസ്ജിക്കായി ഇന്ന് അവസാന മത്സരം കളിക്കും. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡി പ്രിന്‍സസില്‍ ക്ലര്‍മോണ്ടിനെതിരെയാണ് മത്സരം.
ക്ലര്‍മോണ്ടിനെതിരായ മത്സരത്തിന് ശേഷം മെസ്സിയുടെ ക്ലബിലെ സമയം അവസാനിക്കുമെന്ന് PSG കോച്ച് ക്രിസ്റ്റോഫ് ഗാല്‍റ്റിയര്‍ സ്ഥിരീകരിച്ചു.ഫുട്‌ബോള്‍ ഇതിഹാസത്തെ പരിശീലിപ്പിക്കാനുള്ള പദവി അംഗീകരിക്കുന്ന ഗാല്‍റ്റിയര്‍ ആരാധകരില്‍ നിന്ന് മെസ്സിക്ക് ഊഷ്മളമായ വിടവാങ്ങല്‍ ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. കിരീടം നേരത്തെ ഉറപ്പിച്ച പിഎസ്ജിയുടെ ഈ മത്സരം മെസിയുടെ അവസാന ക്ലബ് മത്സരം എന്ന നിലയ്ക്കാണ് വിലപിടിപ്പുള്ളതാകുന്നത്. രണ്ട് സീസണുകള്‍ക്ക് ശേഷം അര്‍ജന്റീന സൂപ്പര്‍ താരം പാരീസ് സെന്റ് ജെര്‍മെയ്‌നിനോട് വിട പറയുകയാണ്. മെസിയുടെ അടുത്ത ക്ലബ് ഏതായിരിക്കുമെന്നുള്ളതില്‍ ഇപ്പോഴും അവ്യക്തതകള്‍ തുടരുകയാണ്.