രാജ്യവ്യാപകമായി 43 ട്രെയിനുകള്‍ റദ്ദാക്കി; കേരളത്തില്‍ നിന്നും റദ്ദാക്കിയത് രണ്ട് ട്രെയിനുകള്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസ് എന്നിവയാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയ ട്രെയിനുകള്‍.

രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സില്‍ച്ചര്‍-തിരുവനന്തപുരം, ദിബ്രുഗര്‍-കന്യാകുമാരി, ഷാലിമാര്‍-തിരുവനന്തപുരം ജൂണ്‍ 2 ന് പുറപ്പെട്ട പറ്റ്‌ന-എറണാകുളം എക്‌സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയില്‍വേ അറിയിച്ചു.

Exit mobile version