ആഴ്ചയിൽ 65 ദശലക്ഷം ആളുകളെ ബാധിക്കാൻ ശേഷിയുള്ള കോവിഡ് വകഭേദം ചൈനയിൽ പടരുന്നു

ബെയ്ജിങ്: എക്സ്.ബി.ബി വേരിയന്റുകളിൽ നിന്നുള്ള പുതിയ കോവിഡ് തരംഗം ചൈനയുടെ ‘ഉറക്കം കെടുത്തു’ന്നതായി റിപ്പോർട്ട്. തരംഗത്തെ ചെറുക്കാൻ പുതിയ വാക്സിനുകൾ രംഗത്തിറക്കാൻ ചൈനയുടെ തീവ്ര ശ്രമം തുടങ്ങി. ആഴ്ചയിൽ 65 ദശലക്ഷം ആളുകളെ ബാധിക്കാൻ ശേഷിയുള്ള എക്സ്.ബി.ബി ജൂണിൽ അതിതീവ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം സീറോ കോവിഡ് നയത്തിൽ നിന്ന് പെട്ടെന്ന് പിന്മാറിയതിന് ശേഷം ചൈന വികസിപ്പിച്ച പ്രതിരോധശേഷിയെ പുതിയ വകഭേദങ്ങൾ മറി കടക്കുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

‘എക്സ്ബിബി ഒമിക്രൊൺ സബ് വേരിയന്റുകൾക്ക് (എക്സ്ബിബി. 1.9.1, എക്സ്ബിബി. 1.5, എക്സ്ബിബി. 1.16 ഉൾപ്പെടെ) രണ്ട് പുതിയ വാക്സിനേഷനുകൾ പ്രാഥമികമായി നൽകിയിട്ടുണ്ട്. മൂന്നോ നാലോ വാക്‌സിനുകൾക്ക് ഉടൻ അംഗീകാരം ലഭിക്കും.’ ഗ്വാങ്‌ഷൂവിൽ നടന്ന ഒരു ബയോടെക് സിമ്പോസിയത്തിൽ പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് സോങ് നാൻഷാൻ പറഞ്ഞു.

കഴിഞ്ഞ ശൈത്യകാലത്ത് ചൈനയുടെ കർശനമായ സീറോ-കോവിഡ് പ്രോഗ്രാം ഉപേക്ഷിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ രോഗങ്ങളുടെ തരംഗമാണ് ഇപ്പോഴെന്നാണ് പുറത്തുവരുന്നത്. അതേ സമയം, നിലവിലെ തരംഗത്തി

‘എക്സ്ബിബി ഒമിക്രൊൺ സബ് വേരിയന്റുകൾക്ക് (എക്സ്ബിബി. 1.9.1, എക്സ്ബിബി. 1.5, എക്സ്ബിബി. 1.16 ഉൾപ്പെടെ) രണ്ട് പുതിയ വാക്സിനേഷനുകൾ പ്രാഥമികമായി നൽകിയിട്ടുണ്ട്. മൂന്നോ നാലോ വാക്‌സിനുകൾക്ക് ഉടൻ അംഗീകാരം ലഭിക്കും.’ ഗ്വാങ്‌ഷൂവിൽ നടന്ന ഒരു ബയോടെക് സിമ്പോസിയത്തിൽ പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് സോങ് നാൻഷാൻ പറഞ്ഞു.

കഴിഞ്ഞ ശൈത്യകാലത്ത് ചൈനയുടെ കർശനമായ സീറോ-കോവിഡ് പ്രോഗ്രാം ഉപേക്ഷിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ രോഗങ്ങളുടെ തരംഗമാണ് ഇപ്പോഴത്തേത്. അതേ സമയം, നിലവിലെ തരംഗത്തിൻ്റെ തീവ്രത കുറവായിരിക്കുമെന്ന് ചൈനയിലെ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു

Exit mobile version