മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗവര്‍ണറുടെ നേത്യത്വത്തിലുള്ള സമാധാന സമിതി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുന്‍കൈ എടുക്കും. സുരക്ഷാ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു.
സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അമിത് ഷാ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉടന്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആശയ വിനിമയത്തിന് തന്റെ സന്ദര്‍ശനമധ്യേ തുടക്കമായതായി അമിത്ഷാ പറഞ്ഞു. കലാപകലുഷിതമായ മണിപ്പൂരിനെ തണുപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. 80 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ആറ് കേസുകള്‍ സിബിഐയും അന്വേഷിക്കും.
ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും പിടിച്ച് നിര്‍ത്താന്‍ അവശ്യ സാധനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എത്തിക്കുമെന്നും മണിപ്പൂരില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത അമിത് ഷാ വ്യക്തമാക്കി.മെയ്തി കുക്കി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിര്‍ത്തണമെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. കലാപം തടഞ്ഞില്ലെങ്കില്‍ മെഡലുകള്‍ തിരിച്ച് നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഒളിമ്പിക്സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങളെ പിന്തിരിപ്പിക്കാനും കേന്ദ്രം ശ്രമിക്കുകയാണ്.
അതേ സമയം തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതിയുമാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ എത്രയും വേഗം മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ അമിത് ഷായോടാവശ്യപ്പെട്ടത്. ബിരേന്‍ സിംഗിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് നാല് എംഎല്‍എമാര്‍ ഇതിനോടകം രാജി വച്ചിരുന്നു.
മെയ് മൂന്നിന് നടന്ന മാര്‍ച്ചിനാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ പദവി നല്‍കണമെന്ന മെയ്തി വിഭാഗക്കാരുടെ ആവശ്യത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അനിഷ്ട സംഭവങ്ങളില്‍ ഇതുവരെ 80ലധികംപേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
Summary: Manipur violence: Amit Shah announces judicial inquiry