കൊച്ചി: എൻ.സി.പിയിൽ നിന്ന് തന്നെ പുറത്താക്കാൻ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ്. മന്ത്രി എ.കെ.ശശീന്ദ്രനും പി.സി.ചാക്കോയും ചേർന്ന് പാർട്ടിക്ക് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊക്കെയും പങ്കിട്ടെടുത്തു. ആലപ്പുഴയിൽ പാർട്ടി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും ഇത് അംഗീകരിക്കില്ലെന്നും തോമസ് കെ.തോമസ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.