സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് സമയം. ഒന്‍പത് ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതിനുവേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
വോട്ടെണ്ണൽ മെയ് 31 ന് നടക്കും. രാവിലെ 10 മണി മുതൽ ആകും വോട്ടെണ്ണൽ ആരംഭിക്കുക. 60 സ്ഥാനാർത്ഥികൾ ഈ ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍:
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18. മുട്ടട
പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ 10. കാനാറ
അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14. തഴമേല്‍
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാര്‍ഡ്
ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ 11. മുനിസിപ്പല്‍ ഓഫീസ്
കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ 38. പുത്തന്‍തോട്
മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂര്‍
മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്പള്ളം
ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ 10. അകലൂര്‍ ഈസ്റ്റ്
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല
കരിമ്പ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗണ്‍
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05. കണലാട്
വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 14
പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി
Summary: Tuesday by-elections in 19 local wards in the state; Counting of votes on 31st
Discussion about this post