പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചു എന്ന് വ്യാജ വാർത്ത പ്രചാരണം നടത്തിയ പ്രതി അറസ്റ്റിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് കൊല്ലം പോരുവഴി ബിജെപി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ വാർത്ത പ്രചരിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് ഇയാളെ അറസ്റ് ചെയ്‌തത്.
പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
പ്ലസ് ടു പരീക്ഷയിൽ ഇത്തവണ 82.95 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. തുടർന്നാണ് യൂട്യൂബ് ചാനൽ വഴി പ്രതി വ്യാജവാർത്ത പ്രചരിപ്പിച്ചത്. പ്ലസ് ടു ഫലത്തിൽ അപാകതകൾ ഉള്ളതിനാൽ ഫലം പിൻവലിക്കുന്നു എന്നാണ് ഇയാൾ ചാനൽ വഴി പ്രചരിപ്പിച്ചത്. യൂട്യൂബ് ചാനലിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
Discussion about this post