കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ പരിഭാന്ത്രി പരത്തിയ അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുകയാണെന്ന് വിവരം. അവസാനം സിഗ്‌നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപമാണ് ഉള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. ജനവാസ മേഖലയില്‍ നിന്ന് ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു.
ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിന്‍ ഭാഗത്തെ വനമേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ അവിടെ മണിക്കൂറുകളോളം വിശ്രമിച്ചതിന് ശേഷമാണ് സഞ്ചരിച്ച് തുടങ്ങിയത്. കമ്പത്തെ ജനവാസ മേഖലയില്‍ വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതുകൊണ്ട് ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്.
താഴ്വരയില്‍ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തീരുമാനം. മയക്കു വെടി വച്ചാല്‍ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.
Discussion about this post