റൊണാൾഡോയ്ക്കും അൽ നസറിനും നിരാശ, അൽ ഇത്തിഹാദ് സൗദി ലീഗ് ചാമ്പ്യൻസ്

അല്‍ നസറിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നിരാശ. സൗദി പ്രോ ലീഗ് കിരീടം അവര്‍ക്ക് നഷ്ടമായി. സൗദി ലീഗില്‍ എത്തിഫാഖിനെതിരെ സമനില വഴങ്ങിയതോടെ ആണ് അല്‍ നസര്‍ കിരീടം കൈവിട്ടത്. . റൊണാള്‍ഡോക്ക് ഗോള്‍ നേടാനും ആയില്ല. ഈ സമനിലയോടെ അല്‍ നസറിന് ഇനി ഒന്നാമതുള്ള ഇത്തിഹാദിനെ മറികടക്കാന്‍ ആകില്ല എന്ന് ഉറപ്പായി. 29 മത്സരങ്ങള്‍ ലീഗില്‍ കഴിഞ്ഞപ്പോള്‍ ഇത്തിഹാദിന് 69 പോയിന്റും അല്‍ നസറിന് 64 പോയിന്റും ആണുള്ളത്. ഇനി ഒരു മത്സരം മാത്രമെ ലീഗില്‍ അവസാനിക്കുന്നുള്ളൂ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ എത്തുന്ന സമയത്ത് അല്‍ നസര്‍ ആയിരുന്നു ലീഗില്‍ ഒന്നാമത്. റൊണാള്‍ഡോ എത്തിയിട്ടും കിരീടം നേടാന്‍ ആകാത്തത് അല്‍ നസറിന്‍ വലിയ നിരാശ നല്‍കും. അല്‍ ഇത്തിഹാദിന്റെ ഒമ്പതാല്‍ ലീഗ് കിരീടമാണിത്.

Exit mobile version