ഫ്രാൻസിൽ ചരിത്രം കുറിച്ച് പി.എസ്.ജി

പി എസ് ജി ഒരിക്കല്‍ കൂടെ ഫ്രഞ്ച് ലീഗ് കിരീടം ഉയര്‍ത്തി. സ്റ്റ്രാസ്ബര്‍ഗിനെ സമനിലയില്‍ പിടിച്ചതോടെയാണ് പി എസ് ജി കിരീടം ഉറപ്പിച്ചത്. പി എസ് ജിക്ക് ഒരു സമനില കൂടി മതിയായിരുന്നു കിരീടം നേടാന്‍. ലയണല്‍ മെസ്സി നേടിയ ഏക ഗോളിന്റെ ബലത്തിലാണ് പി എസ് ജി കിരീടം നേടിയത്. രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍ .മത്സരം 1-1 എന്ന നിലയില്‍ അവസാനിച്ചു.
രണ്ടാമതുള്ള ലെന്‍സിന് ഇനി ശേഷിക്കുന്ന മത്സരം വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താന്‍ ആവില്ല. ഒരു മത്സരം ഇനിയും ലീഗില്‍ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്റുകളില്‍ ഒക്കെ കാലിടറിയ പി എസ് ജിക്ക് ഈ കിരീടം ആശ്വാസകരമാകും. 37 മത്സരങ്ങളില്‍ നിന്ന് 85 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള ലെന്‍സിന് 81 പോയന്റും. പി എസ് ജിക്ക് ഇത് പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടമാണ്.

Exit mobile version