ഫ്രഞ്ച് ലീഗില്‍ പിഎസ്ജി വെല്ലുവിളികളെല്ലാം അതിജീവിച്ച് വീണ്ടും ഒരിക്കല്‍കൂടി കിരീടം സ്വന്തമാക്കി. പിഎസ്ജിയുടെ തുടര്‍ച്ചയായ പതിനൊന്നാം ലിഗ് വണ്‍ കിരീടമാണിത്. ഈ കിരീടനേട്ടത്തോടുകൂടി സാക്ഷാല്‍ ലയണല്‍ മെസ്സിയും പുതിയൊരു ഏടുകൂടി തന്റെ കരിയറില്‍ എഴുതിച്ചേര്‍ത്തു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരം. 43 കിരീടങ്ങളാണ് മെസ്സി തന്റെ കരിയറില്‍ സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയന്‍ ഇതിഹാസമായ ഡാനി ആല്‍വസിനൊപ്പമാണ് മെസ്സി ഇപ്പോള്‍ ഈ ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്.അദ്ദേഹവും തന്റെ കരിയറില്‍ 43 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. തന്റെ പേരിലേക്ക് മാത്രമായി ആറെക്കോര്‍ഡ് എഴുതിച്ചേര്‍ക്കാന്‍ മെസിക്ക് കഴിയുമെന്ന് ഉറപ്പാണ്.
ലയണല്‍ മെസ്സി 12 ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 10 ലാലിഗയും രണ്ട് ലീഗ് വണ്‍ കിരീടങ്ങളുമാണ് മെസ്സി നേടിയിട്ടുള്ളത്.കൂടാതെ നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ മെസ്സി കരസ്ഥമാക്കി .7 തവണ മെസ്സി കോപ ഡെല്‍ റേ സ്വന്തമാക്കി . 9 തവണ ഡൊമസ്റ്റിക് സൂപ്പര്‍ കപ്പുകള്‍ തന്റെ ക്ലബ്ബുകളോടൊപ്പം നേടാന്‍ മെസ്സിക്ക് കഴിഞ്ഞു.
മൂന്ന് യുവേഫ സൂപ്പര്‍ കപ്പും മുന്ന് ക്ലബ്ബ് വേള്‍ഡ് കപ്പും ലയണല്‍ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇനി അര്‍ജന്റീന ദേശീയ ടീമിനോടൊപ്പം ഏറ്റവും മൂല്യമുള്ള കിരീടമായ വേള്‍ഡ് കപ്പ് ലയണല്‍ മെസ്സി സ്വന്തം ഷെല്‍ഫില്‍ എത്തിച്ചിട്ടുണ്ട് .ഒരു കോപ്പ അമേരിക്കയും ഒരു ഫൈനലിസിമയും നേടിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഒരു ഒളിമ്പിക് ഗോള്‍ഡ് മെഡലും ഒരു അണ്ടര്‍ 20 വേള്‍ഡ് കപ്പ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇത് രണ്ടും സീനിയര്‍ കിരീടങ്ങളുടെ ഗണത്തില്‍ വരില്ലെങ്കിലും ലയണല്‍ മെസ്സിയുടെ കരിയര്‍ കിരീടങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതും ഉള്‍പ്പെടും.
ഒരു കിരീടം കൂടി നേടിയാല്‍ മെസ്സിക്ക് ഈ ഒരു റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാത്രമായി മാറ്റാം.അതേസമയം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടങ്ങള്‍ നേടിയ താരം റയാന്‍ ഗിഗ്‌സാണ്.13 തവണയാണ് അദ്ദേഹം ലീഗ് കിരീടങ്ങള്‍ നേടിയിട്ടുള്ളത്.ഒരു ലീഗ് കൂടി നേടിയാല്‍ മെസ്സിക്ക് അതിനൊപ്പം എത്താന്‍ സാധിക്കും.അങ്ങനെയാണെങ്കില്‍ അതും ഒരു റെക്കോര്‍ഡായി മാറും. അടുത്ത സീസണിലില്‍ മെസി എവിടെ കളിക്കും എത്ര കിരീടങ്ങള്‍ സ്വന്തമാക്കും എന്നുള്ളതാണ് ഇനിയുള്ള കാത്തിരിപ്പ്.