ബാഴ്‌സയിൽ മെസിക്കൊപ്പം കളിക്കണം: ലെവന്‍ഡോവ്‌സ്‌കി

ലയണല്‍ മെസിക്കൊപ്പം കളിക്കണമെന്നത് തന്റെ സ്വപ്‌നമാണെന്ന് വ്യക്തമാക്കി ബാഴ്‌സയുടെ സൂപ്പര്‍താരം ലെവന്‍ഡോവ്‌സ്‌കി. മെസി അടുത്ത സീസണില്‍ ബാഴ്‌സയിലേക്കെത്തുമെന്ന് ശക്തമാണ്. അതിനോടനുബന്ധിച്ചാണ് ലെവയുടെ പ്രതികരണം.

‘ എനിക്ക് ഇവിടെ ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സിക്കൊപ്പം കളിക്കണം. മെസ്സിയുടെ കേളിശൈലിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് മാറ്റം സംഭവിച്ചിട്ടുണ്ട്. മെസ്സിയുടെ കളി രീതി വികസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഫുട്‌ബോളിനെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് മെസ്സി.അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. .കളിക്കളത്തിനകത്ത് അദ്ദേഹം വ്യത്യസ്തമായി ചിന്തിക്കുകയും പൊസിഷനിങ് നടത്തുകയും ചെയ്യുന്നു.അതുല്യമായ സെന്‍സ് ഉള്ള ഒരു വ്യക്തിയാണ് മെസ്സി. തീര്‍ച്ചയായും അത് ഉപയോഗപ്പെടുത്താന്‍ ബാഴ്‌സക്കും സാവിക്കും സാധിക്കുമെന്നും ലെവന്റോവ്‌സ്‌കി വ്യക്തമാക്കി.

Summary: Barca superstar Lewandowski has stated that it is his dream to play with Lionel Messi.

Exit mobile version