ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തെത്തിയതായി എല്‍ എക്വിപ്പെ റിപ്പോര്‍ട്ട്. നെയ്മറിന്റെ കരാറിനായി PSG-യും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ലോണില്‍ നെയ്മറിനെ മാഞ്ചസ്റ്ററില്‍ എത്തിക്കുക ആണ് യുണൈറ്റഡിന്റെ ലക്ഷ്യം. പുതിയ ഉടമകള്‍ എത്തിയാല്‍ യുണൈറ്റഡ് നെയ്മറിനെ സ്ഥിര കരാറിലും സ്വന്തമാക്കും.
ആറ് വര്‍ഷം മുമ്പ് ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ആയിരുന്നു നെയ്മര്‍ എത്തിയത്. പരിക്ക് പലപ്പോഴും നെയ്മറിന്റെ പി എസ് ജി കരിയറിന് പ്രശ്‌നമായിരുന്നു. കൂടാതെ അടുത്തിടെ പി എസ് ജി ആരാധകരും നെയ്മറിന് എതിരെ തിരിഞ്ഞതോടെ താരം ക്ലബ് വിടാന്‍ ശ്രമിക്കുകയാണ്. 2027 വരെ നെയ്മറിന് പി എസ് ജിയില്‍ കരാര്‍ ഉണ്ട്.
ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കാസെമിറോയും നെയ്മറിനെ ഇംഗ്ലണ്ടില്‍ എത്തിക്കാന്‍ ഇടപെടുന്നുണ്ട്. ചെല്‍സിയും നെയ്മറിനായി രംഗത്ത് ഉണ്ട് എങ്കിലും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ട് നെയ്മര്‍ ചെല്‍സി തെരഞ്ഞെടുക്കാന്‍ സാധ്യതയില്ല.
Discussion about this post