ചെല്‍സിക്കെതിരെ എതിരില്ലാത്ത ഒരു ഗോൾ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ കിരീട ധാരണം ഗംഭീരമാക്കി. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ചെല്‍സിയെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ലീഗ് കിരീടം നേരത്തെ ഉറപ്പിച്ച സിറ്റി അവരുടെ പല പ്രധാന താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ചെല്‍സിക്കെതിരെ ഇറങ്ങിയത്. എന്നിട്ടും സിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. അവര്‍ അനായാസം വിജയിക്കുകയും ചെയ്തു.

12ആം മിനുട്ടില്‍ പാല്‍മറിന്റെ പാസില്‍ നിന്ന് ഹൂലിയന്‍ ആല്‍വാരസ് നേടിയ ഗോള്‍ സിറ്റിക്ക് ലീഡ് നല്‍കി. ഇതിനു ശേഷവും സിറ്റിക്ക് കാര്യമായ വെല്ലുവിളികള്‍ ചെല്‍സിയില്‍ നിന്ന് ഉണ്ടായില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 36 മത്സരങ്ങളില്‍ നിന്ന് 88 പോയിന്റില്‍ എത്തി. ചെല്‍സി 43 പോയിന്റുമായി 12ആം സ്ഥാനത്തും നില്‍ക്കുന്നു.

Exit mobile version