കണ്ണൂര്‍: കണ്ണവത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഉഗ്രശേഷിയുള്ള 8 നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
പ്രദേശത്ത് ബോംബ് നിര്‍മാണം നടക്കുന്ന എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. അതേസമയം, കണ്ണൂരില്‍ ഒരാഴ്ചക്കിടെ പരിശോധനക്കിടെ ബോംബ് കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്.