കർണാടക നിയമസഭ: സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കർണാടകയുടെ 30-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു.

ബംഗളുരു ശ്രീകണ്ടീരവ സ്‌റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ എംഎൽഎമാരായ ജി പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ ജോർജ്, എം.ബി പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, B Z സമീർ അഹമ്മദ് ഖാൻ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സിദ്ധരാമയ്യ ദൈവനാമത്തിലും ഡി കെ ശിവകുമാർ അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ആയിരകണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തിയാണ് ആവേശപൂർവം കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ ഏറിയത്.

Summary: Siddaramaiah sworn in as Chief Minister

Exit mobile version