2000 രൂപ നോട്ടുകൾ പിൻവലിച്ചതായി ഇന്നലെ റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ജനങ്ങൾ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ സെപ്തംബര്‍ 30ന് മുൻപായി ബാങ്കുകളില്‍ ഏല്‍പ്പിച്ച് മാറ്റാൻ ആണ് നിർദ്ദേശം.
ഇതിന് മുൻപ് 2016 നവംബറിൽ ആണ് അന്നുണ്ടായിരുന്ന 500, 1000 നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. തുടർന്നാണ് പുതിയ 500, 2000 നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്. ആ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
കൈയിലുള്ള 2000 ത്തിന്റെ നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ പറ്റി റിസർവ് ബാങ്ക് കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്. നോട്ടുകൾ മാറ്റിവാങ്ങാൻ തൊട്ടടുത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയിൽ സന്ദർശിക്കുക. കൂടാതെ 19 ആര്‍ബിഐ റീജണല്‍ ഓഫിസുകളിലും സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.നോട്ട് പിന്‍വലിക്കുന്നതിനുള്ള നടപടികളുടെ ക്രമീകരണങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് അല്‍പം സമയം ആവശ്യമാണെന്നതിനാൽ മെയ് 23 മുതല്‍ക്കാണ് ജനങ്ങൾ ബാങ്കുകളെ സമീപിക്കാന്‍ നിർദ്ദേശിച്ചിരിക്കുന്നത്.
എത്ര നോട്ടുകള്‍ വരെ നിക്ഷേപിക്കാമെന്നും മാറാവുന്ന നോട്ടുകള്‍ക്ക് പരിധിയുണ്ടോ എന്ന സംശയം ഉണ്ടായേക്കാം. നിലവിലെ കെവൈസി മാനദണ്ഡങ്ങള്‍ക്കും റെഗുലേറ്ററി നിയമങ്ങള്‍ക്കും അനുസൃതമായ ഡെപ്പോസിറ്റ്, ട്രാന്‍സാക്ഷന്‍ പരിധികള്‍ തന്നെയാണ് ഈ ദിവസങ്ങളിലും ബാധകമാകുക. ഒരേ സമയം 20,000 രൂപ അതായത് 2000 രൂപയുടെ പത്ത് നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് ബാങ്കിലൂടെ മാറാന്‍ സാധിക്കുക.
ഒരാള്‍ക്ക് ഒരേസമയം ഏത് ബാങ്കില്‍ നിന്നും ഇരുപത് 2000 രൂപാ നോട്ടുകള്‍ വരെ മാറാം. അതിന് ആ വ്യക്തിക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ മാത്രമേ പോകാവൂ എന്നില്ല. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍, മുതലായവരുടെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ബാങ്കില്‍ ക്രമീകരണങ്ങൽ ഒരിക്കിയിട്ടുണ്ടാകും.
Summary: 2000 demonetisation: How to reverse it
Discussion about this post