മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ, ചൂട് കൂടും

കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ ഇന്ന് കാലവർഷം എത്തി. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതണ്ടെന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്നും നാളെയും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിൽ 15 ദിവസത്തിന് ശേഷം കാലവർഷം എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Exit mobile version