തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 99.7 ആണ് വിജയശതമാനം. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്.
എയ്ഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതി. ഫലം പ്രഖ്യാപിച്ചാൽ keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. സഫലം എന്ന മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം.