ന്യൂഡൽഹി: ജെല്ലിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി. ജെല്ലിക്കെട്ട് സംബന്ധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കോടതി ഇത് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനായില്ല.
നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജിയിലാണ് ഇന്നത്തെ വിധി. 2014 ഇല്‍ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ജല്ലിക്കെട്ട് നിരോധിച്ചത്. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ല്‍ സുപ്രിം കോടതി ജല്ലിക്കെട്ട് നിരോധിച്ചത്. 2017 ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജല്ലിക്കെട്ടിന് നിയമസാധുത നല്‍കി. ഇതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ ”പേട്ട ‘ നേരിട്ട് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
Summary: Supreme Court gave permission for Jallikattu
Discussion about this post