ഡോ. വന്ദനാദാസിന്റെ രക്തസാക്ഷിത്വത്തിന്റെ വിലയെന്നോണം ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാൽ പരമാവധി ശിക്ഷ ഏഴുവര്‍ഷം തടവും കുറഞ്ഞ ശിക്ഷ ആറുമാസം തടവുമായിരിക്കുമെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു. ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് അടിയന്തര നീക്കം. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ ഓദ്യോഗിക ഭേദഗതി കൊണ്ടുവരുന്നതിനും തീരുമാനമായി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ സംബന്ധിച്ച കേസ് പ്രത്യേക കോടതിയിൽ ഒരുവർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കും.
ആരോഗ്യപ്രവര്‍ത്തകരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും. 2012-ലെ നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സിറക്കാനാണ് സര്‍ക്കാര്‍തലത്തിലെ ധാരണ. പരാതിലഭിച്ചാല്‍ ഒരുമണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ചെയ്യണം. വീഴ്ചവരുത്തിയാല്‍ പോലീസുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. അന്വേഷണത്തിനും വിചാരണയ്ക്കും നിശ്ചിതസമയപരിധിയുണ്ടാകും. നശിപ്പിക്കുന്ന സാധനങ്ങളുടെ യഥാര്‍ഥവിലയുടെ മൂന്നിരട്ടി ഈടാക്കും. ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഈ ഓര്‍ഡിനന്‍സ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പെട്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
Discussion about this post