സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഡി കെ ശിവകുമാർ തൽകാലം മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല എന്ന സൂചനയുമുണ്ട്. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റ് മന്ത്രിസ്ഥാനങ്ങൾ ഒന്നും വേണ്ട എന്ന നിലപാടിലാണ് ഡി കെ ശിവകുമാർ ഉള്ളത്. ശിവകുമാറിനെ അനുനയിപ്പിക്കാൻ സോണിയയും രാഹുലും ചര്‍ച്ച നടത്തും.
ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന് നാളെ തന്നെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ മാത്രമാകും ആദ്യം നടക്കുക. ഇന്ന് വൈകിട്ടോടെ സിദ്ധരാമയ്യ ബെംഗളൂരുവിലേക്ക് തിരിക്കും. ബെംഗളൂരു ശ്രീ കണ്ഠീവര സ്‌റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ നടക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നിൽ അനുകൂലികള്‍ ആഹ്ളാദ പ്രകടനം തുടങ്ങിയിട്ടുണ്ട്.
ഹൈക്കമാന്‍ഡ് ഫോര്‍മുലയില്‍ സോണിയാ ഗാന്ധിയുടെ ഉറപ്പു വേണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ടേം ധാരണ നടപ്പിലായിട്ടില്ല. സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാരില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. ലിംഗായത്ത്, എസ്‌സി, മുസ്ലീം വിഭാഗങ്ങളെ പ്രതിനിധീകരിച്ചാകും ഇവര്‍ എത്തുക.
Summary: Siddaramaiah to lead Karnataka