ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട ഹോസ്റ്റൽ അനുമതിയില്ലാതെ പ്രവർത്തിച്ചതെന്ന് കണ്ടെത്തി. സ്ഥാപന മേധാവികൾ നൽകിയ അപേക്ഷ ഇപ്പോഴും പഞ്ചായത്തിന്റെ പരിഗണനയിൽ തുടരുകയാണ്.
ശനിയാഴ്ചയാണ് ബാലരാമപുരത്തെ മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം ഫലത്തിലെ ആത്മഹത്യയെനന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് തള്ളിക്കളയുകയാണ് ബന്ധുക്കൾ. എന്നാൽ പെൺകുട്ടിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ മുഹമ്മദ് ജഫാർ പറഞ്ഞു. അസ്മിയയ്ക്ക് സ്ഥാപനത്തിൽ തുടരാൻ താത്പര്യമില്ലായിരുന്നു എന്നാൽ രക്ഷിതാക്കൾ കൂട്ടികൊണ്ടുപോകാൻ എത്തിയില്ല. ഇത് കുട്ടിയെ വിഷമിപ്പിച്ചിരുന്നുവെന്നും മുഹമ്മദ് ജഫാർ പറഞ്ഞു.
പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.